തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി
ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. തൃശൂര്‍ ജില്ലയില്‍ ആകെ 15,600 ഓളം വരുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 13 കേന്ദ്രങ്ങളിലായാണ് പരിശീലന പരുപാടി സംഘടിപ്പിച്ചത്. ചേലക്കര, കുന്ദംകുളം, ഗുരുവായൂര്‍, മണലൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, കൈപ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടൗണ്‍ ഹാളുകളിലുമായാണ് പരിശീലനം സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിശീലന പരുപാടി ഫെബ്രുവരി 27, മാര്‍ച്ച് 1, 2 എന്നീ തിയ്യതികളിലായാണ് നടത്തിയത്. കോവിഡ് - 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഓരോ പരിശീലന കേന്ദ്രത്തിലും നാല് വേദികളിലായി മൂന്ന് ദിവസം കാലത്തും ഉച്ചതിരിഞ്ഞും 50 പേര്‍ക്ക് വീതമാണ് പരിശീലനം നടത്തിയത്.
- Log in to post comments