Skip to main content

ദേശീയ സാമ്പിള്‍ സര്‍വേ കൂടുതല്‍ കാര്യക്ഷമമാക്കും

 

 

 

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന  വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാമ്പിള്‍ യൂണിറ്റുകള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ വീടുകളില്‍ മാത്രമാണ് സര്‍വ്വേ നടക്കുന്നത്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍ ഒന്നില്‍ കൂടുതല്‍ തവണ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും സാധാരണ നടപടിക്രമമാണ്. ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി വിവരശേഖരണത്തിനിടെ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ദേശീയ സാമ്പിള്‍ സര്‍വേകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍  എന്യൂമറേറ്റര്‍മാര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശം ഉണ്ട്. ജില്ലാ ഭരണകൂടവും പഞ്ചായത്തുകളുമായി സഹകരിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തും.
അസംഘടിത മേഖലയിലെ സംരംഭങ്ങളെ കുറിച്ചുള്ള രണ്ടാം ഘട്ട സര്‍വ്വേ  ഏപ്രിലിലും സാമൂഹിക സാമ്പത്തിക സര്‍വ്വേ അടുത്തഘട്ടം ജൂലൈയിലും സമയ വിനിയോഗ സര്‍വ്വേ രണ്ടാംഘട്ടം 2022 ലും തുടങ്ങും. വിവരശേഖരണത്തിനായി ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരോ ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സി നിയമിക്കുന്ന ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരോ ആണ് എത്തുന്നത്.  വിവരശേഖരണത്തിനും  വിവര പരിശോധനയ്ക്കുമായി എത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച് കൃത്യമായ വിവരം നല്‍കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. 

date