പാലക്കാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 129 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 2) 99 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 35 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 61 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 2 പേർ, 1 ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടും. 129 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 10 പേർ
ഒറ്റപ്പാലം, വടക്കഞ്ചേരി സ്വദേശികൾ - 5 പേർ വീതം
ആലത്തൂർ, മണ്ണാർക്കാട്, ചിറ്റൂർ-തത്തമംഗലം, പട്ടാമ്പി സ്വദേശികൾ-4 പേർ വീതം
കണ്ണാടി, കപ്പൂർ, കൊപ്പം, ലക്കിടി പേരൂർ, പുതുശ്ശേരി, വാണിയംകുളം സ്വദേശികൾ - 3 പേർ വീതം
അലനല്ലൂർ, അനങ്ങനടി, കാവശ്ശേരി, പരുതൂർ, പിരായിരി, പുതുപ്പരിയാരം,പുതുക്കോട്, വടവന്നൂർ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ -2പേർ വീതം
അഗളി, അയിലൂർ, എരിമയൂർ, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കരിമ്പ, കേരളശ്ശേരി, കോട്ടായി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മാത്തൂർ, നാഗലശ്ശേരി, നെല്ലിയാമ്പതി, നെന്മാറ, പട്ടഞ്ചേരി, പട്ടിത്തറ, പെരു വെമ്പ്, ഷൊർണ്ണൂർ, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തെങ്കര, തിരുമിറ്റക്കോട്, തൃത്താല, വിളയൂർ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1830 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും, 4 പേർ കാസർഗോഡ്, 6 പേർ ആലപ്പുഴ, 7 പേർ തിരുവനന്തപുരം ജില്ലകളിലും, 8 പേർ കോഴിക്കോട്, 27 പേർ തൃശ്ശൂര്‍, 29പേർ മലപ്പുറം ജില്ലകളിലും, 15 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
- Log in to post comments