Post Category
സ്‌കോൾ-കേരള ഡി.സി.എ: അഞ്ചാം ബാച്ച് പരീക്ഷാ ഫീസ് അടയ്ക്കാം
സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം.
പഠനകേന്ദ്രങ്ങളിൽ ലഭിക്കുന്ന വിദ്യാർഥികളുടെ അപേക്ഷയുടെ വിവരങ്ങൾ സ്‌കോൾ-കേരള വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത ശേഷം മാർച്ച് 18ന് സ്‌കോൾ-കേരള സംസ്ഥാന ഓഫീസിൽ അതത് പഠനകേന്ദ്രം പ്രിൻസിപ്പൽമാർ ലഭ്യമാക്കണം.
പി.എൻ.എക്സ്.1128/2021
date
- Log in to post comments