Post Category
ഹ്രസ്വചിത്ര മത്സരം; വിമലഹൃദയ സ്‌കൂളിന് ഒന്നാം സ്ഥാനം
‘കോവിഡ് 19-നിയന്ത്രണത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക്’ എന്ന വിഷയത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ വിമലഹൃദയ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ചെറിയവെളിനല്ലൂര്‍ കെ പി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും അയത്തില്‍ വി വി വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുരീപ്പുഴ സര്‍ക്കാര്‍ യു പി സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ജില്ലയിലെ 22 സ്‌കൂളുകള്‍ പങ്കെടുത്തു. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കോവിഡ് പ്രതിരോധ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും.
(പി.ആര്‍.കെ നമ്പര്‍.578/2021)
date
- Log in to post comments