Skip to main content

കണ്ടുകെട്ടിയ  വാഹനങ്ങളുടെ ലേലം ഒന്‍പതിന്

 

 

കോഴിക്കോട് എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍  മാര്‍ച്ച് ഒന്‍പതിന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും കോഴിക്കോട് ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം.  ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമാണ് വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുളളത്. ഇവ ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
 

date