Post Category
മലപ്പുറം എല്‍.എ.സി: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മലപ്പുറം നിയമസഭാമണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് (മാര്‍ച്ച് നാല്) മുതല്‍ മഞ്ചേരി, ചുള്ളിക്കാട് ജി.യു.പി.എസില്‍ നടത്തും. മാര്‍ച്ച് നാലിന് രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനും മലപ്പുറം നഗരസഭയിലുള്ളവര്‍ക്കും മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് ആനക്കയം പഞ്ചായത്തിനും ഉച്ചയ്ക്ക് രണ്ടിന് മൊറയൂര്‍ പഞ്ചായത്തിനും മാര്‍ച്ച് ആറിന് രാവിലെ 10ന് കോഡൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്തിനും ഉച്ചയ്ക്ക് രണ്ടിന് പുല്‍പ്പറ്റ പഞ്ചായത്തിനുമാണ് പരിശീലനം. മലപ്പുറം എല്‍.എ.സിയുടെ പരിധിയില്‍ വരുന്ന പ്രിസൈഡിങ് ഓഫിസറും ഫസ്റ്റ് പോളിങ് ഓഫീസറുമായി നിയമിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുക്കണം.
date
- Log in to post comments