Skip to main content

ജില്ല ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ് 

ജില്ലാ ടെന്നീക്കൊയ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ സീനിയര്‍, ജൂനിയര്‍ (ആണ്‍, പെണ്‍) വിഭാഗം ജില്ല ടെന്നീക്കൊയ്റ്റ് ചാമ്പ്യന്‍ഷിപ്പ്   മാര്‍ച്ച് ആറിന് മഞ്ചേരി ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്നു.  താത്പര്യമുള്ള ടീമുകള്‍ മാര്‍ച്ച് നാലിനകം 9495094959 എന്ന നമ്പറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. 2002 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുക്കാം. കായികതാരങ്ങള്‍ എലിജിബിലിറ്റി ഫോം, ഫോട്ടോ സഹിതം  അന്നേ ദിവസം രാവിലെ 8.30 ന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍- 94950 94959.  

date