തിരഞ്ഞെടുപ്പ് : വാഹനങ്ങള്‍ സജ്ജമായി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് വിവിധ വകുപ്പുകളുടെ 75 വാഹനങ്ങള്‍ കലക്ടറേറ്റില്‍ ഹാജരാക്കി. ഇതിനുപുറമേ വാടകയ്ക്കെടുത്ത വാഹനങ്ങളും തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉപയോഗിക്കും. ഈ വാഹനങ്ങള്‍ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു. ഫ്ലയിങ് സ്ക്വാഡിന് 39, ആന്റി ഡിഫെസ്മെന്റ് സ്ക്വാഡിന് 39, അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സേര്‍വര്‍ 13 എന്നിങ്ങനെയാണ് വാഹനങ്ങള്‍ അനുവദിച്ചത്. താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും വിവിധ സെല്ലുകള്‍ക്കും വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ മുഴുവന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളിലെയും സര്‍വ്വീസ് സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍,ബോര്‍ഡുകള്‍,കോര്‍പ്പറേഷനുകള്‍, കേരള ബാങ്ക് എന്നിവയിലെയും വാഹനങ്ങള്‍ ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ട്രാന്‍സ്പോര്‍ട്ട് സെല്ലില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.
- Log in to post comments