Post Category
അണിയല നിര്‍മ്മാണ പരിശീലനം തുടങ്ങി
ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അണിയല നിര്‍മ്മാണ പരിശീലനം ആരംഭിച്ചു. തെയ്യച്ചമയങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓലക്കാത്, കൊമ്പോലക്കാത്, വള, കടകം, കുസുമം, പാമ്പ് എന്നീ അലങ്കാരങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം നല്‍കുന്നത്. വാതില്‍ മടകലാഗ്രാമം, കുന്നത്തൂര്‍ പൊന്‍കൂറി എന്നീ പട്ടിക വര്‍ഗ സംഘത്തില്‍പ്പെട്ട 20 അംഗങ്ങള്‍ക്കാണ് പരിശീലനം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാക്കളായ ഉണ്ണികൃഷ്ണന്‍, മനോജ് എന്നീ തെയ്യം കലാകാരന്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്
date
- Log in to post comments