ലേലം
നിലമ്പൂര്‍ താലൂക്കില്‍ വഴിക്കടവ് വില്ലേജിലെ ഒരു വ്യക്തിയില്‍ നിന്ന് കെ.എസ്.ഇ.ബി കുടിശിക ഇനത്തില്‍ 340852 രൂപയും 2017 നവംബര്‍ 30 മുതല്‍ 18 ശതമാനം പലിശയും കുടിശികയും കൂടിയ തുകയുടെ അഞ്ച് ശതമാനം കളക്ഷന്‍ ചാര്‍ജും നോട്ടീസ് പടിയും ഈടാക്കുന്നതിലേക്ക് നിലമ്പൂര്‍ താലൂക്ക് വഴിക്കടവ് വില്ലേജ് അണ്‍സര്‍വേയില്‍പ്പെട്ട 0.1032 ഹെക്ടര്‍ സ്ഥലം മാര്‍ച്ച് 25ന് രാവിലെ 11ന് വഴിക്കടവ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
തിരൂര്‍ താലൂക്കിലെ താനാളൂര്‍ വില്ലേജിലെ വ്യക്തി അടക്കേണ്ട വില്‍പന നികുതി കുടിശിക തുക ഈടാക്കുന്നതിനായി താനാളൂര്‍ കേരളാധീശ്വരപുരം അംശം ദേശത്ത് റി.സ 255/5ല്‍ ഉള്‍പ്പെട്ട 05.465 ആര്‍സ് ഭൂമിയും സകല കുഴിക്കൂറ് ചമയങ്ങളും എപ്രില്‍ ഏഴിന് രാവിലെ 11ന് വസ്തു നില്‍ക്കുന്ന സ്ഥലത്ത് ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താനാളൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും തിരൂര്‍ താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തില്‍ നിന്നും ലഭിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
- Log in to post comments