Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കണം

 

 

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന കൂടരഞ്ഞി, പുത്തൂര്‍ വില്ലേജുകള്‍ താമരശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലേക്കു മാറ്റുന്നതിന്റെ ഭാഗമായി പ്രസ്തുത വില്ലേജുകളില്‍ സ്ഥിരതാമസമാക്കിയിട്ടുളളതും കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം മാര്‍ച്ച് 20 -നകം കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ ഹാജരായി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പുതുക്കണം.   വിവരങ്ങള്‍ക്ക് :   ഫോണ്‍ നമ്പര്‍ :  0495 - 2370179. ഇ മെയില്‍ : deekzkd...@kerala.gov.in

date