Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 89 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 131 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 5) 89 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 36 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 50 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും  വന്ന 3 പേർ എന്നിവര്‍ ഉള്‍പ്പെടും. 131 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
  
 പാലക്കാട് നഗരസഭ സ്വദേശികൾ- 12 പേർ

ഒറ്റപ്പാലം സ്വദേശികൾ-8 പേർ

ഷൊർണ്ണൂർ, തിരുമിറ്റക്കോട് സ്വദേശികൾ-7 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ-4 പേർ വീതം

 കൊഴിഞ്ഞാമ്പാറ സ്വദേശി കൾ- 3 പേർ 

 അലനല്ലൂർ, കണ്ണാടി, മണ്ണൂർ, നാഗലശ്ശേരി, പരുതൂർ, പട്ടാമ്പി, പെരു വെമ്പ്, തൃക്കടേരി-2 പേർ  വീതം

അഗളി,അകത്തേത്തറ, അയിലൂർ, ചാലിശ്ശേരി, കണ്ണമ്പ്ര, കപ്പൂർ, കരിമ്പ, കരിമ്പുഴ,കാവശ്ശേരി,
കേരളശ്ശേരി, കിഴക്കഞ്ചേരി, കൊപ്പം, കുലുക്കല്ലൂർ, മലമ്പുഴ, മരുതറോഡ്, മാത്തൂർ, നല്ലേപ്പിള്ളി,നെന്മാറ,  പട്ടഞ്ചേരി, പെരുമാട്ടി, പിരായിരി, പുതുശ്ശേരി, പുതുക്കോട്, തേങ്കുറിശ്ശി, തൃത്താല, വടക്കഞ്ചേരി, വല്ലപ്പുഴ, വാണിയംകുളം- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1784 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 6 പേർ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും, 9 പേർ തിരുവനന്തപുരം, 34 പേർ  തൃശ്ശൂര്‍, 33 പേർ മലപ്പുറം ജില്ലകളിലും, 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
 

date