Skip to main content

തപാല്‍ വോട്ട്; ജില്ലയില്‍ ഫോറം വിതരണം തുടങ്ങി

 

 

തപാല്‍വോട്ടിനുള്ള 12 ഡി ഫോറങ്ങള്‍ ജില്ലയില്‍ വിതരണം തുടങ്ങി. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ഫോറം വിതരണമാണ് തുടങ്ങിയത്. ഫോറങ്ങള്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തപാല്‍വോട്ടിന് അര്‍ഹരായവരുടെ വീടുകളില്‍ എത്തിച്ചു നല്‍കും. വിവിധ വകുപ്പുകളിലും വിഭാഗങ്ങളിലും എത്രപേര്‍ക്ക് തപാല്‍ വോട്ട് വേണ്ടിവരുമെന്ന വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ ഇവര്‍ക്കും ഫോറം വിതരണം ചെയ്യും.

 

date