Skip to main content

വനിതാ ദിനം ആഘോഷിച്ചു

 

സംസ്ഥാനത്ത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്  നിർവഹിച്ചു. സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ തുല്യത കൈവരിക്കാൻ കേരളം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് വനിതാദിന സന്ദേശം നൽകി. ആരോഗ്യ കുടുംബക്ഷേമവകുപ്പ് ഡയറക്ടർ ഡോ. സരിത ആർ.എൽ, കവയിത്രി ആര്യ ഗോപി, ബാലതാരം ഗൗരി പി കൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ അനുപമ ടി.വി, അഡീഷണൻ ഡയറക്ടർ ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.  
പി.എൻ.എക്സ്.1149/2021

date