Post Category
അന്തര്‍ദേശീയ വനിതാ ദിനാഘോഷ മത്സരങ്ങള്‍
അന്തര്‍ദേശീയ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭ്യമുഖ്യത്തില്‍ ജില്ലാ തലത്തില്‍ ഉപന്യാസമത്സരം, പെയിന്റിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. 18നും 29നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 'മഴവെള്ള സംഭരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം' എന്നതാണ് ഉപന്യാസവിഷയം. പെയിന്റിംഗ് മത്സര വിഷയം 'ദാഹജലം ജീവജലം''. ആര്‍ട്ട് പേപ്പറില്‍ തയ്യാറാക്കിയ പെയിന്റിംങ്ങിന്റെ ഫോട്ടോയും അഞ്ചു പേജില്‍ കവിയാതെ തയ്യാറാക്കുന്ന ഉപന്യാസവും ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ഇ-മെയില്‍ വിലാസത്തില്‍ dyc.idukki@gmail.com മാര്‍ച്ച് 11ന് ഉച്ചക്ക് 3നു മുമ്പ് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222670
date
- Log in to post comments