കണ്ണൂര്‍ അറിയിപ്പുകള്‍ 06-03-2021
നിയമസഭാ തെരഞ്ഞെടുപ്പ്;
ഇ വി എം പരിശീലനം നല്‍കി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഴീക്കോട് നിയമസഭാ മണ്ഡലം റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്തിലെയും മറ്റു സ്ഥാപനങ്ങളിലെയും ഉദേ്യാഗസ്ഥന്‍മാര്‍ക്ക് ഇ വി എം പ്രാഥമിക പരിശീലനം നല്‍കി.
തെരഞ്ഞെടുപ്പ് ബോധവത്കരണം;
വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുള്ള കണ്ണൂര്‍ നിയമസഭാമണ്ഡലം സ്വീപ് പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ചിത്ര രചന, ഉപന്യാസ രചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് ഒമ്പതിന് മുമ്പായി 9846772874, 9495947565 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. മാര്‍ച്ച് 10ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ചിത്ര രചനാ മത്സരം നടക്കുക.
ഉപന്യാസ മത്സരത്തിനായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയത്തില്‍ നവസമ്മതിദായകര്‍ക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രചനകള്‍ മാര്‍ച്ച് 17നകം ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍), കലക്ടറേറ്റ്, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അയക്കണം.
പി എന്‍ സി/1083/2021
പാരമ്പരേ്യതര ട്രസ്റ്റി നിയമനം
തലശ്ശേരി താലൂക്കിലെ പട്ടാന്നൂര്‍ വില്ലേജിലുള്ള നായ്ക്കാലി ദുര്‍ഗാഭഗവതി ക്ഷേത്രം, കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ വില്ലേജിലുള്ള സ്വാമി മഠം ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.in), തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് 20ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍: 0490 2321818.
വെള്ളക്കരം സ്വീകരിക്കും
വാട്ടര്‍ അതോറിറ്റിയുടെ താണയിലുള്ള ഓഫീസില്‍ മാര്‍ച്ച് 31 വരെ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വെള്ളക്കരം സ്വീകരിക്കും. ഉപഭോക്താക്കള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി വെള്ളക്കര കുടിശ്ശിക മുഴുവനായും അടച്ചുതീര്‍ക്കണമെന്നും അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പു കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുന്നതാണെന്നും അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0497 2707080.
തപാല്‍ അദാലത്ത് 22ന്
കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ നേതൃത്വത്തിലുള്ള തപാല്‍ അദാലത്ത് മാര്‍ച്ച് 22 ന് രാവിലെ 11 മണിക്ക് പയ്യാമ്പലം പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കും. െമയില്‍, സ്പീഡ് പോസ്റ്റ്, പാര്‍സല്‍ സര്‍വീസ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, മണി ഓര്‍ഡര്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതികള്‍ മാര്‍ച്ച് 17 നകം പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനു പുറത്ത് തപാല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം.
- Log in to post comments