Post Category
വിവിപാറ്റിലേക്കുള്ള ബാറ്ററികള്‍ ജില്ലയിലെത്തി
വോട്ടെടുപ്പിനുള്ള വിവിപാറ്റ് മെഷീനുകളിലേക്ക് ആവശ്യമായ 120 പെട്ടി ബാറ്ററികള്‍ ജില്ലയിലെത്തി. ഇലക്ഷന് ഓഫീസില്‍ നിന്നും വരും ദിവസങ്ങളിലായി വരണാധികാരികള്‍ക്ക് ഇവ കൈമാറും. നിലവില്‍ ജില്ലയിലെ ഉപയോഗത്തിനായി 4828 വിവി പാറ്റ്, 4498 കണ്ട്രോള് യൂണിറ്റ്, 4258 ബാലറ്റ് യൂണിറ്റ് എന്നിവയാണ് പരിശോധന പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ഇതില്‍ അഞ്ച് ശതമാനം മെഷീനുകള്‍ പരിശീലനത്തിന് ഉപയോഗിക്കുന്നവയാണ്.
date
- Log in to post comments