Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന്  102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 150 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 6) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 43 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 52 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും  വന്ന 7 പേർ എന്നിവര്‍ ഉള്‍പ്പെടും. 150 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
  
 പാലക്കാട് നഗരസഭ സ്വദേശികൾ- 13 പേർ

 ആലത്തൂർ സ്വദേശികൾ-5 പേർ

കുലുക്കല്ലൂർ, ഷൊർണ്ണൂർ, തിരുമിറ്റക്കോട് സ്വദേശികൾ-4 പേർ വീതം

ആനക്കര,ചിറ്റൂർ-തത്തമംഗലം, കോട്ടോപ്പാടം, കുഴൽ മന്നം, മുതുതല, ഓങ്ങല്ലൂർ, ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികൾ-3 പേർ വീതം

 അമ്പലപ്പാറ, കണ്ണമ്പ്ര, കാവശ്ശേരി, കിഴക്കഞ്ചേരി, മേലാർകോട്, മുണ്ടൂർ, നാഗലശ്ശേരി, നെല്ലായ, പറളി, പട്ടഞ്ചേരി, പിരായിരി, തച്ചനാട്ടുകര, തിരുവേഗപ്പുര സ്വദേശികൾ- 2 പേർ വീതം

അകത്തേത്തറ,
അലനല്ലൂർ,അനങ്ങനടി, അയിലൂർ,ചെർപ്പുളശ്ശേരി, എലവഞ്ചേരി, എരിമയൂർ, കടമ്പഴിപ്പുറം,
കാഞ്ഞിരപ്പുഴ, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതുപ്പരിയാരം, തരൂർ,തേങ്കുറിശ്ശി,
തൃത്താല,വല്ലപ്പുഴ, വാണിയംകുളം, വെളളിനേഴി- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1727 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 2 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും, 9 പേർ തിരുവനന്തപുരം, 20 പേർ  തൃശ്ശൂര്‍,  മലപ്പുറം ജില്ലകളിലും, 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.
 

date