Post Category
അന്താരാഷ്ട്ര വനിതാ ദിനം: പാനൽ ചർച്ച ഇന്ന്
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന്( മാർച്ച് 8) 'കോവിഡ് 19- മഹാമാരിയുടെ പശ്ചാത്തലത്തിൽ തുല്യ ഭാവി കൈവരിക്കാൻ സ്ത്രീ നേതൃത്വം' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു. പോത്തുണ്ടി ഡാമിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ നടത്തുന്ന ചർച്ചയിൽ പാത്തോളജിസ്റ്റ് ഡോ. ബീന, കോയമ്പത്തൂർ എസ്.എൻ.ജി.സി അസോ. പ്രൊഫസർ ഡോ.എം.പി പവിത്ര, ബോംബെ യൂണിവേഴ്സിറ്റി മുൻ പ്രിൻസിപ്പൽ ഡോ. സൗദാമിനി എന്നിവർ പങ്കെടുക്കും. തുടർന്ന് കലാപരിപാടികളും സാഹസിക പരിപാടികളും സംഘടിപ്പിക്കും.
date
- Log in to post comments