പാലക്കാട് ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 103 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 7) 78 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 27 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 41 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 7 പേർ,3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 103 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 11 പേർ
ഒറ്റപ്പാലം സ്വദേശികൾ-7 പേർ
പുതുശ്ശേരി സ്വദേശികൾ-5 പേർ
മണ്ണാർക്കാട് സ്വദേശികൾ-4 പേർ
ചിറ്റൂർ-തത്തമംഗലം, കുലുക്കല്ലൂർ, പെരിങ്ങോട്ടു കുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ-3 പേർ വീതം
ആലത്തൂർ,എലപ്പുള്ളി, എരിമയൂർ, കൊപ്പം, മുതലമട, പട്ടാമ്പി, പിരായിരി, തിരുമിറ്റക്കോട്, വടവന്നൂർ സ്വദേശികൾ- 2 പേർ വീതം
അഗളി, അമ്പലപ്പാറ, ആനക്കര,അനങ്ങനടി, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കാരാകുറിശ്ശി, കരിമ്പുഴ, കൊടുവായൂർ, കോട്ടോപ്പാടം, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, നാഗലശ്ശേരി, നല്ലേപ്പിള്ളി,
പരുതൂർ, പെരുവെമ്പ്, പുതുക്കോട്, തൃത്താല, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1703 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 2 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ കോഴിക്കോട് ജില്ലയിലും 6 പേർ ആലപ്പുഴ ജില്ലയിലും 8 പേർ എറണാകുളം ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 15 പേർ മലപ്പുറം ജില്ലയിലും 20 പേർ തൃശ്ശൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്.
- Log in to post comments