യോഗ്യത നിര്‍ണ്ണ യിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കോമോര്‍ബിഡിറ്റികള്‍/ രോഗാവസ്ഥകള്‍
45 മുതല്‍ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ് വാക്സിനേഷന്‍ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കോമോര്‍ബിഡിറ്റികള്‍/ രോഗാവസ്ഥകള്‍ ചുവടെ.
1.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവര്‍.
2. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള വര്‍/ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ലെഫ്റ്റ് വെന്‍ട്രികുലാര്‍ അസ്സിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവര്‍
3. എക്കോ ടെസ്റ്റിലൂടെ ഹൃദയപ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എജെക്ഷന്‍ ട്രാക്ഷന്‍ 40 ശതമാനത്തില്‍ താഴെയുള്ളവര്‍
4. ഹൃദയവാല്‍വിന് മിതമായ / കഠിനമായ തകരാറുള്ളവര്‍( നേരിയതല്ലാത്ത)
5.കഠിനമായ പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനോടൊപ്പമുള്ള ജന്മനാലുള്ള ഹൃദ്രോഗം
6. ബൈപാസ് സര്‍ജറിയോ ആന്‍ജിയോപ്ലസ്റ്റിയോ വേണ്ടി വന്നിട്ടുള്ളതോ പ്രമേഹമോ അമിത രക്ത സമ്മര്‍ദ്ദമോ ഒപ്പമുള്ളതോ ആയ ഹൃദ്രോഗം
7.ആന്‍ജെയിന / രക്താതിമര്‍ദ്ദം / പ്രമേഹം ചികിത്സായിലുള്ളവര്‍
7. ആന്‍ജയ്‌നയോടൊപ്പം അമിത രക്തസമ്മര്‍ദത്തിനോ പ്രമേഹത്തിനോ ചികിത്സയിലുള്ളവര്‍
8.രക്തസമ്മര്‍ദ്ദം / പ്രമേഹത്തോടു കൂടി പക്ഷാഘാതത്തിന് ചികിത്സയിലുള്ളവര്‍ ( സി.റ്റി, എം.ആര്‍.ഐ റിപ്പാര്‍ട്ട് അനിവാര്യം )
9.രക്താതിസമ്മര്‍ദ്ദം / പ്രമേഹത്തോടുകൂടി പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന് ചികിത്സയിലുള്ളവര്‍
10. അമിത രക്ത സമ്മര്‍ദ്ദത്തോടൊപ്പം 10 വര്‍ഷത്തിലധികമായി പ്രമേഹമോ / പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകളോ ഉള്ളവര്‍
11.വൃക്ക/ കരള്‍ / ഹെമറ്റോപോയറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍ /വെയിറ്റ് ലിസ്റ്റിലുള്ളവര്‍
12. ഡയാലിസിസിന് വിധേയമാകു ന്നവര്‍
13. ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍
14.സിറോസിസ് മൂലം സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവര്‍
15.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നേരിടുന്നവര്‍(FEVI <50%)
16. ലിംഫോമ /ലുക്കിമിയ /മൈലോമ
17. 2020 ജൂലൈ ഒന്നിനു ശേഷം ഏതെങ്കിലും തരം ക്യാന്‍സര്‍ രോഗനിര്‍ണ്ണയം കഴിഞ്ഞവര്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള ക്യാന്‍സര്‍ രോഗത്തിന് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍
18. സിക്കിള്‍ സെല്‍ ഡിസീസ്/ ബോണ്‍മാരോ ഫെയിലുവര്‍ /എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജര്‍
19 പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി രോഗങ്ങള്‍/എച്ച്‌ഐവി ഇന്‍ഫെക്ഷന്‍
20. ബുദ്ധി വൈകല്യമുള്ളവര്‍/ മസ്‌കുലാര്‍ ഡിസ്‌ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയില്‍ തകരാര്‍ ഉണ്ടായിട്ടുള്ളവര്‍ /ഉയര്‍ന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവര്‍/ ബധിരത, അന്ധത ഉള്‍പ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവര്‍
- Log in to post comments