ഒ.വി.വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന്
ഒ.വി.വിജയന്‍ സ്മാരക സമിതി വര്‍ഷംതോറും നല്‍കുന്ന ഒ.വി.വിജയന്‍സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന്
വൈകീട്ട് നാലിന് തസ്രാക്കിലുള്ള ഒ .വി. വിജയന്‍ സ്മാരകത്തില്‍ നടക്കുമെന്ന് ഒ.വി.വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍ അറിയിച്ചു. 2020 ലെ പുരസ്‌കാര വിജയികളായ ടി.പദ്മനാഭന്‍ (ചെറുകഥ ), സുഭാഷ് ചന്ദ്രന്‍ ( നോവല്‍),അമല്‍രാജ് പാറേമ്മല്‍ (യുവകഥ) എന്നിവര്‍ക്ക് കേരള സാഹിത്യ അക്കാദമിപ്രസിഡന്റ്വൈശാഖന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍, പ്രശസ്ത കഥാകൃത്ത്മുണ്ടൂര്‍ സേതുമാധവന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. ഒ.വി.വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ.നാരായണദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ. പി.എ.വാസുദേവന്‍, ആഷാമേനോന്‍, ഡോ.സി.പി.ചിത്രഭാനു, ഡോ.പി.ആര്‍. ജയശീലന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന്തഞ്ചാവൂര്‍ ദക്ഷിണ മേഖല സാംസ്‌കാരികകേന്ദ്രവും ഭാരത് ഭവനും ഒരുക്കുന്ന കലാപരിപാടികളും അരങ്ങേറും.
- Log in to post comments