Skip to main content

ജില്ലയില്‍ 16 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചു. ജില്ലയില്‍ 16 നിയോജകമണ്ഡലങ്ങളിലേക്കാണ് 16 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെ നിയമിച്ചത്. ഓരോ മണ്ഡലത്തിലും  നിയമിച്ച അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കൊണ്ടോട്ടി   - സി.കെ സംഗീത്, കൊണ്ടോട്ടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, ഏറനാട് -  ഡോ. പി. പ്രിയ, അരീക്കോട്‌ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍,   നിലമ്പൂര്‍ - കെ.പി മുഹമ്മദ് മുഹസിന്‍, നിലമ്പൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍,  വണ്ടൂര്‍ - ടി. രാഗേഷ്, വണ്ടൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, മഞ്ചേരി - കെ.ജി സുരേഷ് ബാബു, മഞ്ചേരി സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍.ആര്‍), പെരിന്തല്‍മണ്ണ - എ.ടി മനോജ് കുമാര്‍,  പെരിന്തല്‍മണ്ണ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍,   മങ്കട - എ. മുഹമ്മദ്അലി, മങ്കട ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, മലപ്പുറം - എം.ഷിനി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മഞ്ചേരി പി.ഡബ്ല്യൂ.ഡി ബില്‍ഡിങ്‌സ്് സബ് ഡിവിഷന്‍, വേങ്ങര - ടി.വി സുഭാഷ്, വേങ്ങര ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, വള്ളിക്കുന്ന് - പി.വി പ്രതീക്ഷ, തിരൂരങ്ങാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, തിരൂരങ്ങാടി -  കെ.എം സുനില്‍ കുമാര്‍,  മലപ്പുറം ബ്ലോക്ക് ഡെവലപ്‌മെന്റ്  ഓഫീസര്‍, താനൂര്‍- എസ്. ജോസ്‌കുമാര്‍, താനൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, തിരൂര്‍ - പ്രജുകുമാര്‍, തിരൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, കോട്ടക്കല്‍- എ. ബഷീര്‍, കുറ്റിപ്പുറം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍,       തവനൂര്‍- കെ.ജെ അമല്‍ദാസ്,  പെരുമ്പടപ്പ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍,   പൊന്നാനി - കെ. വിനോദ്കുമാര്‍,  പൊന്നാനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിങ്ങനെയാണ് നിയമിച്ചിട്ടുള്ളത്.

date