Skip to main content

പൊതു തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ ജില്ലയിലെത്തി

 

 

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലേക്കു നിയോഗിച്ച ചെലവ് നിരീക്ഷകരായ ആഷിഷ് കുമാർ (ഐ. ആർ. എസ് ),സുധേന്ദുദാസ്(ഐ. ആർ. എസ് )എന്നിവർ ജില്ലയിലെത്തി. നിരീക്ഷകർ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ പരിശോധിക്കുകയും തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. നിരീക്ഷകരുടെ ക്യാമ്പ് ഓഫീസായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസ് പ്രവർത്തിക്കും. പൊതു ജനങ്ങൾക്ക് നേരിട്ടും ഫോൺ മുഖേനയും ഓഫീസ് സമയങ്ങളിൽ നിരീക്ഷകരെ ബന്ധപ്പെടാം.

 

നീരീക്ഷകർക്ക് അനുവദിച്ച നിയോജക മണ്ഡലവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും 

 

*ആഷിഷ് കുമാർ -ഏറനാട്, നിലമ്പൂർ, വണ്ടൂർ, മഞ്ചേരി -8714155861

 

*സുധേന്ദുദാസ്'- മലപ്പുറം, താനൂർ, തിരൂർ, കോട്ടക്കൽ -8714292754

 

-ക്യാമ്പ് ഓഫീസ് - (യൂനിവേഴ്സിറ്റി ഗസ്റ്റ് ഹൗസ്) ലാൻഡ് ഫോൺ നമ്പർ: 0494 2407508.

date