തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു
സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ രണ്ട് പോലീസ് നിരീക്ഷകരെയും ഏഴ് പൊതുനിരീക്ഷകരെയും മൂന്നു ചെലവ് നിരീക്ഷകരെയും നിയമിച്ചു.
ആര്.പി സെങ്കോങ്കര്, കെ. ജയരാമന് എന്നിവരാണ് പോലിസ് നിരീക്ഷകര്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 19 മുതല്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറ് വരെയാണ് ഇരുവരെയും നിയമിച്ചത്. ആര്.പി സെങ്കോങ്കറിന് വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെയും കെ. ജയരാമന് എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെയും ചുമതലയാണ് നല്‍കിയത്.
ഫോണ്‍: ആര്.പി സെങ്കോങ്കര്-9823954000, കെ. ജയരാമന്-9432014144.
മാര്‍ച്ച് 19 മുതല്‍ മെയ് രണ്ടു വരെയാണ് 13 നിയോജക മണ്ഡലങ്ങളിലായി ഏഴ് പൊതുനിരീക്ഷകരെ നിയമിച്ചത്.
1. യശോദ ബണ്ഡാരി-9434021367- വടകര.
2. പത്മിനി സിംഗ്ല-9971199013- കുറ്റ്യാടി, നാദാപുരം.
3. വി. ലളിതാ ലക്ഷ്മി -8017035745- കൊയിലാണ്ടി, പേരാമ്പ്ര.
4. ഡോ. സന്ദീപ് ഭട്നഗര്‍-9816005087 -ബാലുശ്ശേരി.
5. കേശവ്കുമാര്‍ പഥക്-9425509344-എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്.
6. അബ്ദുല്‍ സമദ്-9454410558-ബേപ്പൂര്‍, കുന്ദമംഗലം.
7. ദേവേഷ് ഡേവല്‍-9910926978-കൊടുവള്ളി, തിരുവമ്പാടി.
സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ചെലവ് പരിശോധനയ്ക്കായി മൂന്നുപേരാണ് നിരീക്ഷകരായി ചുമതലയേറ്റത്.
1. മുഹമ്മദ് സാലിക് പര്‍വേസ്-9407683088-വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി.
2. ശ്രീറാം വിഷ്ണോയ്-9001958758-പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്.
3. വിഭോര്‍ ബദോനി-9969238168-കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി.
- Log in to post comments