Skip to main content

തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് 'അവകാശം' പോര്‍ട്ടല്‍

 

 

ജില്ലയില്‍ തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് അവകാശം പോര്‍ട്ടലുമായി ജില്ലാഭരണകൂടം.  അംഗപരിമിതര്‍, 80 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍, കോവിഡ് 19 ഉള്ളവര്‍ എന്നിവര്‍ക്കായി പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിന്  രൂപകല്‍പ്പന ചെയ്തിരിക്കുന്ന വെബ് പേജാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

നിലവില്‍ കലക്ട്രേറ്റിലെ ഡാറ്റ സെന്ററില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന പോര്‍ട്ടല്‍ സംസ്ഥാന ഐ.ടി മിഷന് കീഴിലുള്ള സംസ്ഥാന ഡാറ്റാ സെന്ററിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പോര്‍ട്ടല്‍ ലൈവ് ആവുന്നതോടെ http://www.avakasham.kerala.gov.in  എന്ന യുആര്‍എല്ലില്‍ ലഭ്യമാകും. നിലവില്‍ ഈ പോര്‍ട്ടല്‍ മുഖേന പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ക്കും കൈമാറുന്നുണ്ട്.
 

date