Skip to main content

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

 

 

കോഴിക്കോട് ജില്ലയില്‍ മാര്‍ച്ച് 13 ന് ഉച്ച 1.30 മുതല്‍ 3.15 വരെ നടക്കുന്ന പൊതുപ്രാഥമികപരീക്ഷയില്‍ ജിവിഎച്ച്എസ്എസ് ബാലുശ്ശേരി, കോഴിക്കോട് (സെന്റര്‍ നം. 8242) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാവേണ്ട രജിസ്റ്റര്‍ നം. 786009 മുതല്‍ 786208 വരെയുളള ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം ചില സാങ്കേതിക കാരണങ്ങളാല്‍ തൊട്ടടുത്ത കോമ്പൗണ്ടിലുളള ജിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, ബാലുശ്ശേരി, കോഴിക്കോട് (200 പേര്‍)  (ഫോണ്‍ - 9446435465) ലേക്ക് മാറ്റിയതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഈ കേന്ദ്രത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് പ്രോഫൈല്‍ മെസ്സേജ്, എസ്എംഎസ് എന്നിവ നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ക്ക് ലഭിച്ച പഴയ ഹാള്‍ടിക്കറ്റുമായി പുതിയ കേന്ദ്രത്തില്‍ ഹാജരായി പരീക്ഷ എഴുതണം.

 

date