എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 12 ന് രാവിലെ 10.30 ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള സെയില്‍സ് കണ്‍സള്‍ട്ടന്റ് (യോഗ്യത : ബിരുദം, ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്), റിസപ്ഷനിസ്റ്റ് , കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് , മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), സോഷ്യല്‍ മീഡിയ ഏഡ് എക്സ്പേര്‍ട്ട് (യോഗ്യത : ബിരുദം, ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം) , ടെലികോളര്‍ (യോഗ്യത : +2) , അസിസ്റ്റന്റ് വിഷ്വല്‍ കണ്ടന്റ് ഡെവെലപ്പര്‍ (യോഗ്യത : സയന്‍സിലുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം), ക്രിയേറ്റീവ് വീഡിയോ എഡിറ്റര്‍ (യോഗ്യത : പ്രസ്തുത വിഷയത്തിലുള്ള തൊഴില്‍പരിചയം), ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : പ്രസ്തുത വിഷയത്തിലുള്ള തൊഴില്‍പരിചയം), ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ എം.ബി.എ ), സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, അഷൂറന്‍സ് മാനേജര്‍ (യോഗ്യത : ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് /എം.സി.എ) , സിവില്‍ സൂപ്പര്‍വൈസര്‍ (യോഗ്യത : ഡിപ്ലോമ/ഐ.ടി.ഐ ഇന്‍ സിവില്‍), അക്കൗണ്ടന്റ് (യോഗ്യത : ബികോം / എംകോം, ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക,
ഫോണ്‍ - 0495 2370176.
- Log in to post comments