ഐടി നോഡല്‍ ഉദ്യോഗസ്ഥര്‍ക്കും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും പരിശീലനം നല്‍കി
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഐടി നോഡല്‍ ഉദ്യോഗസ്ഥര്‍ക്കും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുമായി പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ 57 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സുവിത, എന്‍കോര്‍ (എനാബ്ലിംഗ് കമ്യൂണിക്കേഷന്‍ ഓണ്‍ റിയല്‍ ടൈം എന്‍വിറോണ്‍മെന്റ്) എന്നീ രണ്ട് ഇലക്ഷന്‍ ആപ്പുകളെ കുറിച്ചാണ് ക്ലാസ് നല്‍കിയത്.
ഒരു നിയോജകമണ്ഡലത്തില്‍ ഒരു ഐടി നോഡല്‍ ഓഫീസറും മാസ്റ്റര്‍ ടെയിനറുമാണ് ഉണ്ടാവുക. റിട്ടേണിംഗ് ഓഫീസര്‍ക്ക് കീഴില്‍ നാല് പേരടങ്ങുന്ന ഒരു ഐടി ടീം ഉണ്ടാവും.എന്‍കോര്‍ ആപ്പ് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്കും സുവിത ആപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാം. കാന്‍ഡിഡേറ്റ് അഫിഡവിറ്റ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ പോര്‍ട്ടല്‍, ഇവിഎം സ്റ്റോക്ക് ആവശ്യകത, ഫല പ്രദര്‍ശനം എന്നിവയ്ക്കാണ് എന്‍കോര്‍ ആപ്പ് ഉപയോഗിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലയളവില്‍ നാമനിര്‍ദ്ദേശവും അനുമതിയും സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷകരുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പാണ് സുവിത. ഈ വെബ് ആപ്ലിക്കേഷന്‍ വഴിയാണ് നാമനിര്‍ദ്ദേശവും അനുമതിയും ഫയല്‍ ചെയ്യുന്നത്. സ്ഥാനാര്‍ത്ഥിക്ക് അവരുടെ അപേക്ഷയുടെ നിലയും അപ്ഡേറ്റുകളും പരിശോധിക്കുന്നതിന് സാധിക്കും. സുവിത
വഴി സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങളുടെയും അനുമതികളുടെയും അവസ്ഥ പരിശോധിക്കാന്‍ ഈ അപ്ലിക്കേഷന്‍ അപേക്ഷകരെ അനുവദിക്കുന്നു. സ്ഥാനാര്‍ത്ഥിക്ക് തന്റെ നാമനിര്‍ദ്ദേശത്തിന്റെ നില കാണാന്‍ കഴിയും. സത്യവാങ്മൂലവും രസീതും കാണാന്‍ സ്ഥാനാര്‍ത്ഥിക്ക് ഓപ്ഷനുണ്ട്. സ്ഥാനാര്‍ത്ഥിക്ക് സ്വയം സമര്‍പ്പിച്ച അനുമതി അഭ്യര്‍ത്ഥനയുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. അനുമതി നിലയും ആകെ എണ്ണവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ജില്ലാ ഇന്‍ഫര്‍മേറ്റിക്‌സ് ഓഫീസര്‍ മേഴ്‌സി സബാസ്റ്റ്യന്‍, ഡി.പി.എം ഐ.ടി മിഷന്‍ മിഥുന്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments