Post Category
കോവാക്സിന് രണ്ടാം ഡോസ് 15നും 16നും വിതരണം ചെയ്യും
കൊവിഡ് പ്രതിരോധ വാക്സിന്റെ ഫസ്റ്റ് ഡോസായി കോവാക്സിന് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനു വേണ്ടി താഴെ പറയുന്ന വാക്സിനേഷന് കേന്ദ്രങ്ങളില്‍ മാര്‍ച്ച് 15, 16 തിയ്യതികളില്‍ സജ്ജീകരണം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പേരാവൂര്‍, പെരിങ്ങോം, പയ്യന്നൂര്‍, തളിപ്പറമ്പ എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികള്‍, തലശ്ശേരി ജനറല്‍ ആശുപത്രി, പിണറായി സഹകരണ ബാങ്ക് സായാഹ്ന ശാഖ ഹാള്‍, മരക്കാര്‍ കണ്ടി ചന്ദ്രശേഖര്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് കോവാക്സിന് രണ്ടാം ഡോസ് ലഭിക്കുക. ഒന്നാമത്തെ ഡോസ് കോവാക്സിന് എടുത്തവര്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനായി ഈ ദിവസങ്ങളില്‍ മേല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments