Skip to main content

ജില്ലയില്‍ 109 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കും: ജില്ലാ കളക്ടര്‍

**ഇതുവരെ 66,362 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു

 

ജില്ലയില്‍ 68 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 41 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ. ജില്ലയില്‍ ഇതുവരെ 66,362 പേര്‍ക്ക് ആദ്യ ഡോസും 15,390 പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമുതല്‍ വൈകുിട്ട് മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ നല്‍കും. 

 

ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ് നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും  അനുബന്ധരോഗങ്ങളുള്ള 45നും  59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

 

 

*യോഗ്യത നിര്‍ണ്ണ യിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കോമോര്‍ബിഡിറ്റികള്‍/ രോഗാവസ്ഥകള്‍*

 

45 മുതല്‍ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ് വാക്‌സിനേഷന്‍ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട കോമോര്‍ബിഡിറ്റികള്‍/ രോഗാവസ്ഥകള്‍ ചുവടെ.

 

1.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം മൂലം  ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവര്‍. 

 

2. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള വര്‍/ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ലെഫ്റ്റ് വെന്‍ട്രികുലാര്‍  അസ്സിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവര്‍

 

3. എക്കോ ടെസ്റ്റിലൂടെ ഹൃദയപ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എജെക്ഷന്‍  ട്രാക്ഷന്‍ 40 ശതമാനത്തില്‍ താഴെയുള്ളവര്‍

 

4. ഹൃദയവാല്‍വിന്  മിതമായ / കഠിനമായ   തകരാറുള്ളവര്‍( നേരിയതല്ലാത്ത)

 

5.കഠിനമായ   പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനോടൊപ്പമുള്ള ജന്മനാലുള്ള ഹൃദ്രോഗം

 

6. ബൈപാസ് സര്‍ജറിയോ ആന്‍ജിയോപ്ലസ്റ്റിയോ വേണ്ടി വന്നിട്ടുള്ളതോ പ്രമേഹമോ അമിത രക്ത സമ്മര്‍ദ്ദമോ ഒപ്പമുള്ളതോ ആയ  ഹൃദ്രോഗം 

 

7.ആന്‍ജെയിന /  രക്താതിമര്‍ദ്ദം / പ്രമേഹം ചികിത്സായിലുള്ളവര്‍ 

 

7. ആന്‍ജയ്നയോടൊപ്പം അമിത രക്തസമ്മര്‍ദത്തിനോ  പ്രമേഹത്തിനോ ചികിത്സയിലുള്ളവര്‍ 

 

8.രക്തസമ്മര്‍ദ്ദം / പ്രമേഹത്തോടു  കൂടി  പക്ഷാഘാതത്തിന്  ചികിത്സയിലുള്ളവര്‍ ( സി.റ്റി, എം.ആര്‍.ഐ റിപ്പാര്‍ട്ട് അനിവാര്യം )

 

9.രക്താതിസമ്മര്‍ദ്ദം /  പ്രമേഹത്തോടുകൂടി  പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന് ചികിത്സയിലുള്ളവര്‍

 

10. അമിത രക്ത സമ്മര്‍ദ്ദത്തോടൊപ്പം 10 വര്‍ഷത്തിലധികമായി പ്രമേഹമോ / പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകളോ ഉള്ളവര്‍

 

11.വൃക്ക/ കരള്‍ / ഹെമറ്റോപോയറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍ /വെയിറ്റ്  ലിസ്റ്റിലുള്ളവര്‍ 

 

 12. ഡയാലിസിസിന്  വിധേയമാകു  ന്നവര്‍

 

13. ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍

 

 14.സിറോസിസ് മൂലം സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവര്‍

 

15.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നേരിടുന്നവര്‍(FEVI <50%)

 

16. ലിംഫോമ /ലുക്കിമിയ /മൈലോമ

 

 17.  2020 ജൂലൈ ഒന്നിനു ശേഷം  ഏതെങ്കിലും തരം ക്യാന്‍സര്‍ രോഗനിര്‍ണ്ണയം കഴിഞ്ഞവര്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള ക്യാന്‍സര്‍ രോഗത്തിന് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 

 

18. സിക്കിള്‍ സെല്‍ ഡിസീസ്/ ബോണ്‍മാരോ ഫെയിലുവര്‍ /എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജര്‍ 

 

19 പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി രോഗങ്ങള്‍/എച്ച്ഐവി ഇന്‍ഫെക്ഷന്‍

 

 20. ബുദ്ധി വൈകല്യമുള്ളവര്‍/ മസ്‌കുലാര്‍ ഡിസ്ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയില്‍ തകരാര്‍ ഉണ്ടായിട്ടുള്ളവര്‍ /ഉയര്‍ന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവര്‍/ ബധിരത,  അന്ധത ഉള്‍പ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവര്‍

date