അപേക്ഷ ക്ഷണിച്ചു
ദുരന്തമേഖലകളില്‍ അഗ്നിരക്ഷാ സേനയ്ക്കൊപ്പം പങ്കാളികളാകുന്നതിന് തിരുവനന്തപുരം അഗ്നിരക്ഷാനിലയത്തില്‍ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ മാര്‍ക്ക് പരിശീലനം നല്കുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള സാമൂഹ്യസേവനത്തില്‍ താത്പര്യമുള്ള 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. സ്റ്റേഷന്, ജില്ലാ, സംസ്ഥാന തലങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. പ്രഥമ ശുശ്രൂഷ, ജലസുരക്ഷ തുടങ്ങി അത്യാഹിത ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനമാണ് ലഭിക്കുക. താത്പര്യമുള്ളവര്‍ http://fire.kerala.gov.in, http://cds.fire.gov.in എന്നീ വെബ് സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 അപേക്ഷകര്‍ക്കാണ് അവസരം. വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഫയര്സ്റ്റേഷുകളില് നേരട്ടെത്തിയും പേര് രജിസറ്റര്‍ ചെയ്യാം. മാര്‍ച്ച് 15 ന് പരിശീലനമാരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2333101, 9895733125.
- Log in to post comments