Post Category
നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ ആരംഭിച്ചു
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗും റാന്‍ഡമൈസേഷനും നടത്തി. ചെറുതോണി ടൗണ്‍ഹാള്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ മുഖാന്തിരമാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. മാര്‍ച്ച് 17, 18 തീയതികളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്യും.
ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വൃന്ദാദേവി എന്‍.ആര്‍, ഹുസുര്‍ ശിരസ്തദാര്‍ മിനി കെ ജോണ്‍ എന്നിവരുടെ സാന്നിദ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍.
date
- Log in to post comments