പ്രൈമറി ക്ലാസുകളില്‍ ശാസ്ത്രപഠനം ലളിതമാക്കാന്‍ കുട്ടികളുടെ വീട്ടില്‍ ഗണിതലാബ്, ശാസ്ത്രലാബ്
സമഗ്രശിക്ഷാ അറക്കുളം ബി.ആര്‍.സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി വിഭാഗം ക്ലാസുകളിലെ മുഴുവന്‍ കുട്ടികളുടെയും വീട്ടില്‍ ഗണിതലാബും യു.പി വിഭാഗം കുട്ടികളുടെ വീട്ടില്‍ സയന്‍സ് ലാബ് നിര്‍മ്മാണവും പൂര്‍ത്തിയായി. പ്രാദേശികമായി ശേഖരിക്കുന്ന സാമഗ്രികളും സമഗ്രശിക്ഷാ ഓരോ കുട്ടിയ്ക്കും നല്‍കിയ നിശ്ചിതതുക ഉപയോഗിച്ച് സ്‌കൂളുകള്‍ വഴി വാങ്ങി നല്‍കിയ സാമഗ്രികളും ഉപയോഗിച്ചാണ് ലാബ് നിര്‍മ്മാണം നടത്തിയത്.
ഗണിതലാബിന് 30 രൂപ ക്രമത്തില്‍ 3609 കുട്ടികള്‍ക്കും, സയന്‍സ് ലാബിന് 40 രൂപ ക്രമത്തില്‍ 1918 കുട്ടികള്‍ക്കുമാണ് ഫണ്ട് അനുവദിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ആര്‍.സി, ക്ലസ്റ്റര്‍, സ്‌കൂള്‍ തലങ്ങളില്‍ അധ്യാപകര്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും പരിശീലനം നല്‍കി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലാബുകള്‍ സ്‌കൂള്‍ തലത്തിലും, ഉപജില്ലാതലത്തിലും സന്ദര്‍ശനവും വിലയിരുത്തലും തുടര്‍ദിവസങ്ങളില്‍ നടത്തുമെന്ന് അറക്കുളം ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ വി രാജു, സമഗ്രശിക്ഷാ ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ മുരുകന്‍ വി അയത്തില്‍ എന്നിവര്‍ അറിയിച്ചു.
- Log in to post comments