Skip to main content

തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാം ഘട്ടം റാന്‍ഡമൈസേഷന്‍ നടത്തി

2021 പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഡ്യൂട്ടിക്ക് നിയമിക്കുന്ന ജീവനക്കാരുടെ ഓന്നം ഘട്ടം റാന്‍ഡമൈസേഷന്‍ ജില്ലാകളക്ടര്‍ എച്ച്. ദിനേശന്‍ നിര്‍വഹിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട് നിയമന ഉത്തരവുകള്‍ ജീവനക്കാര്‍ക്ക് ലഭിച്ചുവെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കേണ്ടതാണെും ജീവനക്കാര്‍ കൃത്യമായി പരിശീലന ക്ലാസുകളിലും ഇലക്ഷന്‍ ഡ്യൂട്ടിക്കും ഹാജരാകണമെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ എം. പി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വൃന്ദാദേവി  എന്‍. ആര്‍, ഇടുക്കി ആര്‍.ഡി ഒ അനില്‍ ഉമ്മന്‍, ജില്ലാ നോഡല്‍ ഓഫീസര്‍ ആന്‍ഡ് ജില്ലാ ലോ ഓഫീസര്‍ സുരേഷ്‌കുമാര്‍, സീനിയര്‍ സൂപ്രണ്ട് ബിനു ജോസഫ്, ജില്ലാ പ്രോഗ്രാമര്‍ അനീഷ് അരവിന്ദ് റ്റി.എ, ജൂനിയര്‍ സൂപ്രണ്ട് ഷിറാസ് മറ്റ് ഇ-പോസ്റ്റിംഗ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

date