Post Category
ജില്ലയില്‍ ഓക്‌സിലറി ഉള്‍പ്പെടെ 1292 പോളിങ് ബൂത്തുകള്‍
നിലവിലുള്ള 1003 ബൂത്തുകളോടൊപ്പം 289 ഓക്‌സിലറി ബൂത്തുകള്‍ ചേര്‍ന്ന് ഇക്കുറി 1292 പോളിങ് ബൂത്തുകള്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 2021 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഉണ്ടാകുക എന്ന് ജില്ലാകളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ജില്ലയിലെ ഉടുമ്പഞ്ചോല നിയോജകമണ്ഡലത്തിലെ 193 ബൂത്തുകള്‍, ദേവികുളം 195, തൊടുപുഴ 216, ഇടുക്കി 196, പീരുമേട് 203 എന്നിവ ഉള്‍പ്പെടെ 1003 ബുത്തുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ 1000 വോട്ടര്‍മാരില്‍ കൂടുതല്‍ വരുന്ന ബൂത്തുകളെ വിഭജിച്ച് ഓക്‌സിലറി ബൂത്തുകള്‍ രൂപീകരിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ഉടുമ്പഞ്ചോല 39, ദേവികുളം 59, തൊടുപുഴ 55, ഇടുക്കി 78, പീരുമേട് 58 എന്നിവയിലായി 289 ഓക്‌സിലറി ബൂത്തുകള്‍ അധികമായി വിന്നിട്ടുണ്ട്.
date
- Log in to post comments