Skip to main content

യോഗം, മൈക്ക് അനുമതിയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വരണാധികാരികളില്‍ നിന്നും യോഗം, മൈക്ക് ഉപയോഗം, മുതലായവക്കുള്ള അനുവാദം ലഭ്യമാകുതിനുള്ള അപേക്ഷ www.suvidha.eci.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം ഓലൈന്‍ ആയി നല്‍കാം. സ്ഥാനാര്‍ത്ഥികള്‍, അവര്‍ ചുമതലപ്പെടുത്തിയവര്‍, പാര്‍ട്ടി ഏജന്റ് എന്നിവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. അപേക്ഷകള്‍ ഓലൈന്‍ ആയി മാത്രമേ  നല്‍കാന്‍ സാധിക്കുള്ളു.

പൊതുസ്ഥലങ്ങളില്‍ യോഗം ചേരല്‍, മൈക്ക് ഉപയോഗം, താത്കാലിക പാര്‍ട്ടി ഓഫീസ് തയ്യാറാക്കല്‍, പ്രചാരണ  വാഹന ഉപയോഗം, ജാഥകള്‍  എന്നിവക്കുള്ള അനുമതിക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. പോലീസില്‍ നിന്നും ഇതിനായി നല്‍കുന്ന എന്‍ഒസി ഓലൈന്‍ ആയി നല്‍കും. വരണാധികാരി ഓലൈന്‍ ആയി അനുമതി നല്‍കുന്ന മുറക്ക് അപേക്ഷകര്‍ക്ക് അത് www.suvidha.eci.gov.in വഴി ഡൗണ്‍ലോഡ് ചെയ്യാം.
 

date