വൈദ്യുതി ലൈനിന് സമീപമുളള വൃക്ഷശിഖരം മുറിക്കുവാന്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറിയിക്കണം.
ഇടുക്കി ജില്ലയില്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ് ഏണി കൊണ്ടുളള മൂന്നു വൈദ്യുതി അപകടങ്ങളാണ് അടുത്തിടയില്‍ തുടര്‍ച്ചയായി ഉണ്ടായത്. ഇരുമ്പു ഏണി എടുത്ത് ഉയര്‍ത്തിക്കൊണ്ട് പോകുമ്പോഴാണ് ശിരോപരി ലൈനില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാകുന്നത്. നെടുങ്കണ്ടം കൈലാസപ്പാറയില്‍ അന്യസംസ്ഥാന തൊഴിലാളിയ്ക്കും വണ്ടന്‍മേട് കുപ്പക്കല്ലില്‍ ഒരാള്‍ക്കും ഇങ്ങനെ വൈദ്യുതാഘാതമേറ്റ് മരണം സംഭവിച്ചു. വണ്ടന്‍മേട് രാജാക്കണ്ടത്ത് മാരകമല്ലാത്ത വൈദ്യൂതാപകടവും ഇപ്രകാരം സംഭവിച്ചു. ലൈനിന് സമീപം ഇരുമ്പ് ഏണി ഉയര്‍ത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചു. ലൈനിന് സമീപമുളള വൃക്ഷ ശിഖരങ്ങള്‍ മുറിക്കുമ്പോള്‍ ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ വിവരം അറിയിച്ച് അവരുടെ മേല്‍നോട്ടത്തില്‍ വേണം ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. തോട്ടത്തിനുളളിലൂടെയുളള ശിരോപരി ലൈനിന് സമീപം ഇരുമ്പു ഏണി കൊണ്ടുളള പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട തോട്ടയുടമ അപകടരഹിതമാക്കാന്‍ പണിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഇത്തരം അപകടങ്ങള്‍ക്ക് തോട്ടയുടമ ഉത്തരവാദിയാകുമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കി.
- Log in to post comments