Skip to main content

കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ്  കസബ കടപ്പുറത്ത് ആരംഭിച്ചു

 

കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് കസബ കടപ്പുറം ഫീഷറിസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ഗുരുതര രോഗം ബാധിച്ച 45 വയസ്സ് കഴിഞ്ഞര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. രോഗങ്ങള്‍ ബാധിച്ചവര്‍ കോ- മോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അവരുടെ രേഖകള്‍ കാണിച്ചാല്‍ വാക്‌സിനേഷന്‍ സ്ഥലത്ത് നിന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കും. മാര്‍ച്ച് 15 മുതല്‍ 22 വരെയാണ് ക്യാമ്പ്. ഒരു ദിവസം 1000 പേര്‍ക്ക് വാക്‌സിന്‍ നല്‍കും.

date