Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 15-03-2021

സ്‌കോള്‍ കേരള; ഹയര്‍ സെക്കണ്ടറി വി എച്ച് എസ് ഇ അഡീഷണല്‍ മാത്ത്മാറ്റിക്‌സ് കോഴ്‌സുകള്‍ക്ക് അവസരം

സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചിലക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്കും വി എച്ച് എസ് ഇ അഡീഷണല്‍ മാത്ത്മാറ്റിക്‌സ് കോഴ്‌സിനും ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സ്‌കോള്‍ കേരള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു.
താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം സ്‌കോള്‍ കേരളയുടെ ജില്ലാ ഓഫീസില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം.  വി എച്ച് എസ് ഇ അഡീഷണല്‍ മാത്ത്മാറ്റിക്‌സ് കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്നവര്‍ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഖാന്തിരം നേരിട്ടോ തപാല്‍ മാര്‍ഗമോ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തിക്കണം.  ഫോണ്‍: 0471 2342950.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ എന്‍ എസ് എസിനു അനുവദിച്ചിരിക്കുന്ന റൂം വേര്‍തിരിച്ച് വാച്ച്മാന്‍മാര്‍ക്ക് വേണ്ടി റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 20 ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലയിലുള്ള മാടായി ഐ ടി ഐ യില്‍ പെയിന്റര്‍ ജനറല്‍ ട്രേഡിലേക്കാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   മാര്‍ച്ച് 18 ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0495 2371451

date