Skip to main content

തോക്ക് ലൈസന്‍സ്; സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു

ജില്ലയില്‍ ക്രമസമാധാനം ഉറപ്പുവരുത്തി നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപൂര്‍ണമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സുള്ള ആയുധങ്ങള്‍ കൈവശം വെക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ അവലോകനം ചെയ്ത് നടപടികള്‍ സ്വീകരിക്കുന്നതിനും ആവശ്യമെങ്കില്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനുമായി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മജിസ്‌ടേറ്റുകൂടിയായ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവികള്‍ (സിറ്റി, റൂറല്‍) എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ലൈസന്‍സുള്ള ആയുധം കൈവശം വയ്ക്കുന്നവരില്‍ ഏതെങ്കിലും കേസില്‍ ജാമ്യമെടുത്തവര്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, തെരഞ്ഞെടുപ്പ് കാലയളവില്‍ കുഴപ്പങ്ങളുണ്ടാക്കിയവര്‍ തുടങ്ങിയവരുടെ കാര്യങ്ങള്‍ കമ്മിറ്റി പ്രത്യേകം വിലയിരുത്തും

date