Post Category
കന്നി വോട്ടര്‍മാരുടെ ഒപ്പുശേഖരണം ഇന്ന് ആരംഭിക്കും
ജില്ലയില്‍ സ്വീപിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിക്കുന്ന കന്നി വോട്ടര്‍മാര്‍ക്കുള്ള ഒപ്പുശേഖരണം ഇന്ന് (23 മാര്‍ച്ച്) രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖാസ ഉദ്ഘാടനം ചെയ്യും. ഗവ. വിമന്‍സ് കോളേജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ക്യാംപസ് അംബാസിഡര്‍മാരാണ് അടുത്ത ഒരാഴ്ചത്തേക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ കന്നി വോട്ടര്‍മാര്‍ക്കായി ഒപ്പുശേഖരണം നടത്തുന്നത്. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള കന്നി വോട്ടര്‍മാര്‍ വരും ദിവസങ്ങളില്‍ ഇവിടെയെത്തി നിയമസഭാ തെരഞ്ഞെടുപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒപ്പു രേഖപ്പെടുത്തും. സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments