Skip to main content

ലോക ക്ഷയരോഗ ദിനം ജില്ലാതല ഉദ്ഘാടനം ഇന്ന്(24 മാര്‍ച്ച്)

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(24 മാര്‍ച്ച്) രാവിലെ ഒന്‍പതിന് നെയ്യാറ്റിന്‍കര കിംസ് ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു നിര്‍വഹിക്കും. പബ്ലിക് ഹെല്‍ത്ത് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ദേവ് കിരണ്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചുകൊണ്ടുള്ള റാലി, സമ്മേളനം, ബോധവത്കരണ കഥാപ്രസംഗം എന്നിവയും ഉണ്ടാകും.

date