Skip to main content

തിരുവനന്തപുരത്ത് 147 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 174 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 മാർച്ച് 2021) 147 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 174 പേർ രോഗമുക്തരായി. നിലവിൽ 2,112 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 91 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.

 

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,419 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ  17,021പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,103 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി

date