റസിഡൻസ് അസോസിയേഷനുകൾ വഴിയുള്ള കോവിഡ് വാക്സിനേഷൻ വിജയം
റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫിസ് സംഘടിപ്പിച്ച വാക്സിനേഷൻ പരിപാടിയിൽ 286 പേർക്ക് വാക്സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.
മരുതൻകുഴിയിൽ 210 പേർക്കും പൊതുജനം ലെയ്‌നിൽ 76 പേർക്കും നൽകി. തുടർന്നുള്ള ഞായറാഴ്ചകളിലും മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചു വിവിധ റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ വാക്സിനേഷൻ സംഘടിപ്പിക്കും.
താമസസ്ഥലത്തിനടുത്ത് സംഘടിപ്പിക്കുന്ന ഈ പരിപാടി പരമാവധി പ്രയോജനപ്പെ ടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അഭ്യർത്ഥിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷന്റെയും സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്. ഡോ. അഞ്ജു കെ., ഡോ. സൂരജ്,ഡോ. സുകേഷ്,ഡോ. ശ്രീജിത്ത്, ഡോ. സുരേഷ്, ജയചന്ദ്രൻ ചന്ദ്രൻ, ഐ എം എ, കെ ജി എൻ ഒ എ, റെസിഡന്ഷ്യൽ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
- Log in to post comments