Skip to main content

5.2  ലക്ഷം അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്ത് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് 

 

 

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനുള്ള ആൻറി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതം.

ഞായറാഴ്ച വരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിൽ നിന്നായി നീക്കം ചെയ്തത് 5,29,159 അനധികൃത പ്രചാരണ സാമഗ്രികൾ.

1705 ചുവരെഴുത്തുകളും 472467 പോസ്റ്ററുകളും 10954  ഫ്ലക്സ് ബോർഡുകളും 44033 കൊടികളുമാണ് ഇതുവരെ സ്‌ക്വാഡുകൾ നീക്കം ചെയ്തത്. ഏറ്റവും കൂടുതൽ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തത് ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നാണ്. 3174 എണ്ണം.  കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 2683, ഗുരുവായൂർ 2144, മണലൂർ 1095, വടക്കാഞ്ചേരി 2167, ഒല്ലൂർ 2173, തൃശൂർ 2113, നാട്ടിക 2396, കയ്പ്പമംഗലം 1107, ഇരിങ്ങാലക്കുട 2663, പുതുക്കാട്  419, ചാലക്കുടി 2882, കൊടുങ്ങല്ലൂർ 1759 എന്നിങ്ങനെയാണ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തത്.

 

--

date