Skip to main content

കാടും മലയും കടന്ന് കലക്ടറെത്തി കാമരാജിന്റെയും  ഡെയ്സിയുടെയും വോട്ടുറപ്പിക്കാൻ 

അടിച്ചിൽതൊട്ടി കോളനിയിലെ തപാൽ വോട്ടുകൾ ഉറപ്പിക്കാൻ കാടുംമലയും കടന്ന് പോളിങ് സംഘത്തിനൊപ്പം കലക്ടറുമെത്തി.

അതിരപ്പിള്ളി പഞ്ചായത്തിലെ ട്രൈബൽ പ്രദേശമായ അടിച്ചിൽ തൊട്ടി, വഞ്ചികടവ് കോളനികളിലെ ആബ്സെന്റി വോട്ടർമാരെ തപാൽ വോട്ടുചെയ്യിക്കാനാണ് ഉദ്യോഗസ്ഥർക്കൊപ്പം കലക്ടർ എസ് ഷാനവാസ് എത്തിയത്.

അടിച്ചിൽ തൊട്ടി നിവാസിയായ 80 കാരൻ കാമരാജും ഭിന്നശേഷിയുള്ള വെറ്റിലപ്പാറ സ്വദേശിനി ഡെയ്സിയുമാണ് 

പ്രത്യേക തപാൽ വോട്ടിലൂടെ സമ്മതിദാനം നിർവഹിച്ചത്.

ഞായറാഴ്ച രാവിലെ 10 മണിക്ക് അടിച്ചിൽ തൊട്ടിയിൽ എത്തിച്ചേർന്ന പോളിങ് സംഘം വോട്ടർമാർക്കായി ബൂത്തുകൾ അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കി. 80 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവരുടെ താമസ സ്ഥലത്തെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് പോളിങ് സംഘം അടിച്ചിൽ തൊട്ടിയിലെത്തിയത്.

അർഹരായ 37828 പേർക്കാണ് ജില്ലയിൽ പ്രത്യേക തപാൽ വോട്ട് ചെയ്യാൻ അവസരം. 396 പോളിങ് സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിലും 2 പോളിംഗ് ഉദ്യോഗസ്ഥർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു വീഡിയോഗ്രാഫർ എന്നിവർ ഉൾപ്പെടുന്നു.

ഇവർ നിർദ്ധിഷ്ട ബ്ലോക്ക് പഞ്ചായത്ത്‌ കാര്യാലയത്തിൽ എത്തി പോളിംഗ് സാമഗ്രികൾ സ്വീകരിക്കും. വോട്ടർമാരെ സന്ദർശന ദിവസവും സമയവും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

മൈക്രോ ഒബ്സർവർ

ഷേർലി വർഗീസ്, പോൾ ഓഫീസർ ഫീബ റാണി ജോൺ, സ്വീപ് ജില്ലാ നോഡൽ ഓഫീസർ ബാലഗോപാൽ പി സി, ചാലക്കുടി ഡെപ്യൂട്ടി തഹസിൽദാർ കെ എ ജേക്കബ്, ബി എൽ ഒ റിജ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date