Skip to main content

ചക്‌ദേ കണ്ണൂർ;കലക്ടറേറ്റ് ഇലവന് വിജയം

കലക്ടറേറ്റ്‌ സ്റ്റാഫ്‌ ടീമായ കലക്ടറേറ്റ്‌ ഇലവനും ജില്ലാ വനിതാ ടീമും തമ്മിലുള്ള വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ്‌ മത്സരത്തിനാണ്‌ കലക്ടറേറ്റ്‌ മൈതാനം ഞായറാഴ്ച സാക്ഷ്യം വഹിച്ചത്‌. വാശിയേറിയ ആ പോരാട്ടത്തിന് ഒടുവില്‍ 83 റണ്‍സിന്‌ കലക്ടറേറ്റ്‌ ഇലവന്‍ വിജയം കണ്ടു. 10 ഓവറില്‍ 142 റണ്‍സാണ്‌ കലക്ടറേറ് ഇലവൻ നേടിയത്‌. കലക്ടറേറ്റ് സ്റ്റാഫായ ജുനൈദ്‌ കലക്ടറേറ്റ്‌ ഇലവനു വേണ്ടി 42 റണ്‍സെടുത്തു.
എതിര്‍ ടീമായ ജില്ലാ വനിതാ ടീം 59 റണ്‍സാണ് നേടിയത്.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം എത്തിക്കുന്നതിനുള്ള വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ(എസ്‌വിഇഇപി)നേതൃത്വത്തിലാണ്‌ കലക്ടറേറ്റ്‌ മൈതാനിയില്‍ സൗഹൃദ  ക്രിക്കറ്റ്‌  മത്സരം സംഘടിപ്പിച്ചത്‌. ചക്‌ദേ കണ്ണൂര്‍ എന്ന പേരില്‍ നടന്ന മത്സരം ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്‌ ഉദ്‌ഘാടനം ചെയ്‌തു.  കണ്ണൂര്‍ -അഴീക്കോട്‌ മണ്ഡലം ജനറൽ ഒബ്‌സര്‍വറായ എം കെ എസ്‌ സുന്ദരം എറിഞ്ഞു നല്‍കിയ ബോള്‍ നേരിട്ടാണ്‌ ജില്ലാ കലക്ടര്‍ മത്സരത്തിന്‌ തുടക്കം കുറിച്ചത്‌.  ലൈസണ്‍ ഓഫീസര്‍ ഡോ. ടോബി ജോസഫ്‌ തത്സമയ വിവരണം നല്‍കി.
അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്‌മി, ഒബ്‌സര്‍വര്‍മാരായ ദിപാങ്കര്‍ സിന്‍ഹ, നിരഞ്‌ജന്‍ കുമാര്‍, മല്‍വീന്ദര്‍ സിങ്‌ ജഗ്ഗി, സ്വീപ്‌ ചാര്‍ജ്‌ ഓഫീസര്‍ സി എം ലതാദേവി, വോട്ടിംഗ്‌ സംബന്ധിച്ച മാസ്‌റ്റര്‍ ട്രെയിനര്‍ സി വി പ്രജീഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. കളിയുടെ ഇടവേളയില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്‌ ബിഡിഎസ്‌ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ്‌ മോബും അരങ്ങേറി

date