Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 79 പേര്‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 28)63 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 28 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേർ എന്നിവർ ഉൾപ്പെടും.79 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-13 പേർ

കൊല്ലങ്കോട് സ്വദേശികൾ -4 പേർ 

കണ്ണാടി സ്വദേശികൾ-3 പേർ

അമ്പലപ്പാറ, ഷൊർണ്ണൂർ, കുത്തനൂർ, തിരുവേഗപ്പുര, വാണിയംകുളം, കടമ്പഴിപ്പുറം, എരിമയൂർ, അയിലൂർ, നെല്ലായ, നാഗലശ്ശേരി, അകത്തേത്തറ
- 2 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കാഞ്ഞിരപ്പുഴ,പുതുശ്ശേരി, മുതുതല, എരുത്തേമ്പതി, അലനല്ലൂർ, നല്ലേപ്പിള്ളി, കുഴൽമന്ദം, പട്ടിത്തറ, പുതുപ്പരിയാരം, തച്ചമ്പാറ, കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂർ, പുതുനഗരം, വണ്ടാഴി, കാവശ്ശേരി, ആലത്തൂർ, കാരാകുറിശ്ശി, കണ്ണമ്പ്ര, മരുതറോഡ്, മലമ്പുഴ-ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1204 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്,  ജില്ലകളിലും,  2  പേർ കാസർഗോഡ്   ജില്ലയിലും 3 പേർ കോഴിക്കോട് ജില്ല ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 8 പേർ  എറണാകുളം ജില്ലയിലും 19 പേർ തൃശ്ശൂർ ജില്ലയിലും 28 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

date